ന്യൂഡൽഹി: ഗൂഗ്ൾ ഇന്ത്യയിലും കൂട്ടപിരിച്ചുവിടൽ. 453 ജീവനക്കാരെയാണ് ഗൂഗ്ൾ ഇന്ത്യയിൽ പിരിച്ചുവിട്ടത്.ഇമെയിലിലൂടെയാണ് പിരിച്ചുവിടൽ വിവരം ജീവനക്കാരെ അറിയിച്ചത്.വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ ജീവനക്കാർക്ക് ലഭിച്ചത്.
ഗൂഗ്ൾ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് മെയിൽ അയച്ചിരിക്കുന്നത്.പിരിച്ചുവിടലിൽ തനിക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന് സി.ഇ.ഒ സുന്ദർ പിച്ചെ പറഞ്ഞതായും ഇമെയിലിലുണ്ട്.അതേസമയം, ആഗോളതലത്തിൽ 12,000ത്തോളം ജീവനക്കാരെ ഗൂഗ്ൾ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ, എത്ര ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു എന്നതിനെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല.നേരത്തെ മറ്റൊരു യു.എസ് കമ്പനിയായ ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചത്.