ഏകദിന ലോകകപ്പ്; ടോസ് നേടി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ഏകദിന ലോകകപ്പില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ല ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇതോടെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും.

author-image
Web Desk
New Update
ഏകദിന ലോകകപ്പ്; ടോസ് നേടി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ല ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇതോടെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും.

സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഓസ്ട്രേലിയക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. എന്നാല്‍ സെമിയിലെത്തുമെന്ന പ്രതീക്ഷയില്ലെങ്കിലും അഭിമാനം കാക്കാന്‍ ഇംഗ്ലണ്ടിന് ഇന്ന് ജയിച്ചേ മതിയാകൂ.

ആറ് മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പടെ എട്ട് പോയിന്റ് സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയക്ക് വിജയത്തുടര്‍ച്ച അനിവാര്യമാണ്.

ബാറ്റിങ് നിരയും ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഫോം വിലയിരുത്തുമ്പോള്‍ ഓസീസിനാണ് മുന്‍തൂക്കം.

പ്ലേയിങ് 11: ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രെവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിണിസ്, പാറ്റ് കമ്മിന്‍സ് (ര), മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്സല്‍വുഡ്

ഇംഗ്ലണ്ട്- ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ (ര), മോയിന്‍ അലി, ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

england australia world cup