മില്ലറിന്റെ സെഞ്ച്വറിയില്ലെങ്കില്‍! ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം

ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 213 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സെടുത്തു.

author-image
Web Desk
New Update
മില്ലറിന്റെ സെഞ്ച്വറിയില്ലെങ്കില്‍! ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 213 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സെടുത്തു.

മധ്യനിര താരം ഡേവിഡ് മില്ലറിന്റെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 116 പന്തുകള്‍ നേരിട്ട മില്ലര്‍ 101 റണ്‍സെടുത്തു പുറത്തായി. ഹെന്റിച് ക്ലാസന്‍ 48 പന്തുകളില്‍ 47 റണ്‍സെടുത്തു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റന്‍ ടെംബ ബാവുമയാണ് ആദ്യം പുറത്തായത്. ക്വിന്റന്‍ ഡികോക്ക് (മൂന്ന്), എയ്ഡന്‍ മാര്‍ക്രം (20 പന്തില്‍ 10), റാസി വാന്‍ ഡര്‍ ദസന്‍ (31 പന്തില്‍ ആറ്) എന്നിവര്‍ പിന്നാലെ പുറത്തായി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഹെയ്‌സല്‍വുഡും ട്രാവിസ് ഹെഡും രണ്ടു വിക്കറ്റു വീതവും നേടി.

cricket south africa australia world cup cricket