World Cup Cricket Final: ബാറ്റര്‍മാര്‍ തിളങ്ങിയില്ല, കോലിക്കും രാഹുലിനും അര്‍ധ സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ ഏകദിന ലോകകപ്പ് ഫൈനലില്‍, ഓസ്‌ട്രേലിയക്കെതിരെ 241 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ.

author-image
Web Desk
New Update
World Cup Cricket Final: ബാറ്റര്‍മാര്‍ തിളങ്ങിയില്ല, കോലിക്കും രാഹുലിനും അര്‍ധ സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം

 

അഹമ്മദാബാദ്: ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ ഏകദിന ലോകകപ്പ് ഫൈനലില്‍, ഓസ്‌ട്രേലിയക്കെതിരെ 241 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. ഓപ്പണര്‍മാര്‍ക്കും വാലറ്റക്കാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 30 റണ്‍സില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. മികച്ച പ്രകടനവുമായി കളംനിറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് 3 റണ്‍സ് മാത്രം നിലനില്‍ക്കെ പുറത്തായി. പിന്നാലെ ശ്രേയസ്സും പുറത്തായി. ഈ സമയത്ത് 3 ന് 81 എന്ന നിലയിലായിരുന്നു ഇന്ത്യ.

സ്‌കോര്‍ 148 റണ്‍സില്‍ നില്‍ക്കുമ്പോള്‍, അര്‍ധ സെഞ്ച്വറി നേടിയ കോലി പുറത്തായി. പിന്നീട് കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു ചലിപ്പിച്ചത്. രവീന്ദ്ര ജഡേജ നിരാശപ്പെടുത്തി.

സ്‌കോര്‍ 2023 ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായി. പിന്നാലെ മുഹമ്മദ് ഷമിയും (6), ജസ്പ്രീത് ബുമ്രയും പുറത്തായി. സൂര്യ കുമാര്‍ യാദവിന് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. കുല്‍ദീപ് യാദവും (10), മുഹമ്മദ് സിറാജും (9) വന്നതുപോലെ മടങ്ങി.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാക്‌സ് വെല്ലും ആദം സാംപയും ഓരോ വിക്കറ്റും വീഴ്ത്തി.

world cup cricket