പൂനെ: ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വറിയുടെയും ഡേവിഡ് മലാനിന്റെയും ക്രിസ് വോക്‌സിന്റെയും അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ടിന് വന്‍ വിജയം. ബാറ്റിംഗിലും ബൗളിംഗിലും മികവു പുലര്‍ത്തിയ ഇംഗ്ലണ്ട് ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.
340 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതര്‍ലാന്‍ഡ്‌സ് 37.2 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി. നെതര്‍ലാന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍ 34 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ തേജ നിഡാമനുരുവാണ്. ഇംഗ്ലണ്ടിനായി മോയീന്ഡ അലിയും ആദില്‍ റഷീദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് സ്വന്തമാക്കി.
ഏഴാം വിക്കറ്റില്‍ സ്റ്റോക്‌സും വോക്‌സും ചേര്‍ന്ന് 29 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് സ്‌കോര്‍ നേടി. ഇതാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. കൂട്ടുകെട്ട് 49ാം ഓവറില്‍ ബാസ് ഡിലീഡ് ആണ് തകര്‍ത്തത്.
ജോണി ബെയര്‍സ്റ്റോ (17 പന്തില്‍ 15), ജോ റൂട്ട് (35 പന്തില്‍ 28), ഹാരി ബ്രൂക്ക് (16 പന്തില്‍ 11), ജോസ് ബട്ട്‌ലര്‍ (11 പന്തില്‍ 5), മോയീന്‍ അലി (15 പന്തില്‍ 4), ഡേവിഡ് വില്ലി (2 പന്തില്‍ 6), ഗസ് അറ്റ്കിന്‍സന്‍ (1 പന്തില്‍ 2*), അദില്‍ റഷിദ് (1 പന്തില്‍ 1*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍.
നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡിലീഡ് 3 വിക്കറ്റും ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ബീക് എന്നിവര്‍ രണ്ട് വിക്കറ്റു വീതവും പോള്‍ വാന്‍മീകരന്‍ ഒരു വിക്കറ്റും വീഴ്ത്തി.