ഡല്‍ഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരേ ഓസ്ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
നാല് മത്സരത്തില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും വഴങ്ങിയ ഓസ്ട്രേലിയ നിലവില്‍ നാലാം സ്ഥാനത്താണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്ട്രേലിയക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണം.
നാല് മത്സരത്തില്‍ നിന്ന് 1 ജയവും 3 തോല്‍വിയുമടക്കം 2 പോയിന്റുള്ള നെതര്‍ലന്‍ഡ്സ് നിലവില്‍ ഏഴാം സ്ഥാനത്താണ്.
പ്ലേയിങ് 11
ഓസ്ട്രേലിയ-ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ആദം സാംബ
നെതര്‍ലന്‍ഡ്സ് - വിക്രമജിത് സിങ്, മാക്സ് ഒഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ്, തേജ നിദമാനുരു, സ്‌കോട്ട് എഡ്വാര്‍ഡ്സ്, സൈബ്രാന്‍ഡ് എന്‍ജില്‍ബ്രീച്ച്, ലോഗന്‍ വാന്‍ ബീക്ക്, റൊയ്ലോഫ് വാന്‍ ഡെര്‍ മെര്‍വി, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍