ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ നിഖാത് സരീന്‍ ലോക മീറ്റില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ പ്രവേശിച്ചപ്പോള്‍, 22-കാരിയായ ബോക്സര്‍ നിതു ഗംഗാസ് ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ കന്നി ഫൈനലിലെത്തി.
റിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ സെമി ഫൈനലില്‍ തോല്‍പ്പിച്ചാണ് നിഖാത് സരീന് വനിതകളുടെ ലൈറ്റ് ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ (48 കിലോഗ്രാം) കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വലന്‍സിയയെ പിന്തള്ളി നിഖാത് മികച്ച പ്രകടനം കാഴ്ചവെച്ചു. വലന്‍സിയക്ക് എതിരെ തുടക്കം മുതല്‍ ഒടുക്കം വരെ സരീന്‍ ആധിപത്യം പുലര്‍ത്തി.
നിതു ഗംഗാസ് തന്റെ 48 കിലോഗ്രാം സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ വെള്ളി മെഡല്‍ ജേതാവായ അലുവ ബല്‍കിബെക്കോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തി.