ഇംഗ്ലണ്ടിന് തോല്‍വി, വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പോരാട്ടം

നിതാ ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് ദക്ഷിണാഫ്രിക്കക്കെതിരെ 6 റണ്‍സിന്റെ തോല്‍വി.

author-image
Web Desk
New Update
ഇംഗ്ലണ്ടിന് തോല്‍വി, വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പോരാട്ടം

 

കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് ദക്ഷിണാഫ്രിക്കക്കെതിരെ 6 റണ്‍സിന്റെ തോല്‍വി. ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് വനിതകള്‍ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അയബോങ്ങാ ഖാക്ക നാലും ഷബ്നിം ഇസ്മായില്‍ മൂന്നും നഡീന്‍ ഡി ക്ലാര്‍ക്ക് ഒന്നും വിക്കറ്റ് നേടി. ലോകകപ്പില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത്.

ഞായറാഴ്ച കലാശപ്പോരില്‍ ഓസീസും പ്രോട്ടീസും ഏറ്റുമുട്ടും.

 

cricket south africa womens t20 world cup england