വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

author-image
Web Desk
New Update
വനിതാ ടി20 ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ആദ്യ കിരീടമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

സെമിയില്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.

ഓസ്ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, അഷ്ലി ഗാര്‍ഡ്നര്‍, ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, തഹ്ലിയ മഗ്രാത്, ജോര്‍ജിയ വറേഹം, ജെസ്സ് ജോനസെന്‍, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

ദക്ഷിണാഫ്രിക്ക: ലൗറ, വോള്‍വാര്‍ട്ട്, ടസ്മിന്‍ ബ്രിട്ട്സ്, മരിസാനെ കാപ്പ്, ക്ലോ ട്രേ്യാണ്‍, നഡിനെ ഡി ക്ലര്‍ക്ക്, സുന്‍ ലുസ്, അന്നെകെ ബോഷ്, സിനാലോ ജാഫ്ത, ഷബ്നിം ഇസ്മയില്‍, അയബോംഗ ഖാക, നോണ്‍കുലുലേകോ ലാബ.

 

cricket south africa womens t20 world cup australia