കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.
രേണുകാ സിംഗാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് അലീസ ഹീലി തുടങ്ങിയത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ആദ്യ ഓവറില്‍ ആറ് റണ്‍സെ ഓസീസ് നേടിയുള്ളു.
ദീപ്തി ശര്‍മ എറിഞ്ഞ രണ്ടാം ഓവറില്‍ എട്ട് റണ്‍സ് നേടിയ ഓസീസ് രേണുകയെറിഞ്ഞ മൂന്നാം ഓവറില്‍ ഏഴ് റണ്‍സ് നേടി. എന്നാല്‍ നാലാം ഓവറിലും അഞ്ചാം ഓവറിലും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ദീപ്തി ശര്‍മയും ശിഖ പാണ്ഡെയും ഓസീസിനെ പിടിച്ചു കെട്ടിയെങ്കിലും ദീപ്തി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്‌സ് അടക്കം 12 റണ്‍സ് നേടി.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.