കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേിലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ഇറങ്ങുന്നു. പരിക്കേറ്റ പൂജ വസ്ട്രക്കര്‍ ഇന്ന് ഇന്ത്യന്‍ നിരയിലില്ല. പൂജക്ക് പകരം സ്‌നേഹ് റാണയാണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയത്. രാധാ യാദവിന് പകരം രാജേശ്വരി ഗെയ്ക്വാദും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.
ഓസീസ് ടീമില്‍ അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസന്‍ ടീമില്‍ തിരിച്ചെത്തി. അനാബെല്‍ സതര്‍ലാന്‍ഡിന് പകരം സൂപ്പര്‍ താരം അലീസ ഹീലിയും ഓസീസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.