രാഹുലിനു മുന്നില്‍ വെല്ലുവിളികളേറെ; ഇന്ത്യ-പാക് മത്സരത്തില്‍ താരം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ?

പരിക്കില്‍ നിന്ന് മുക്തനായി കെ എല്‍ രാഹുല്‍ തിരിച്ചെത്തി. മലയാളികള്‍ക്ക് അല്‍പം നിരാശ നല്‍കുന്ന കാര്യമാണെങ്കിലും 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍' ചിന്തിക്കുമ്പോള്‍, രാഹുലിന്റെ തിരിച്ചുവരവ് സന്തോഷം നല്‍കുന്നത് തന്നെയാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണിനോടുള്ള ഇഷ്ടക്കൂടുതലാണ് ഈ 'അല്‍പം നിരാശയ്ക്കു' കാരണം!

author-image
Web Desk
New Update
രാഹുലിനു മുന്നില്‍ വെല്ലുവിളികളേറെ; ഇന്ത്യ-പാക് മത്സരത്തില്‍ താരം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ?

 

 

പരിക്കില്‍ നിന്ന് മുക്തനായി കെ എല്‍ രാഹുല്‍ തിരിച്ചെത്തി. മലയാളികള്‍ക്ക് അല്‍പം നിരാശ നല്‍കുന്ന കാര്യമാണെങ്കിലും 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍' ചിന്തിക്കുമ്പോള്‍, രാഹുലിന്റെ തിരിച്ചുവരവ് സന്തോഷം നല്‍കുന്നത് തന്നെയാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണിനോടുള്ള ഇഷ്ടക്കൂടുതലാണ് ഈ 'അല്‍പം നിരാശയ്ക്കു' കാരണം!

രാഹുല്‍ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നതോടെ, ഏഷ്യാ കപ്പ് ക്രിക്കറ്റ് ക്യാമ്പ് വിട്ട് സഞ്ജു നാട്ടിലേക്കു മടങ്ങി. റിസര്‍വ് താരമായാണ്, 17 അംഗ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. രാഹുലിന്റെ പരിക്കുമായി ബന്ധപ്പെട്ട ആശങ്കകളായിരുന്നു ബിബിസിയുടെ തീരുമാനത്തിനു പിന്നില്‍.

രാഹുല്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റതായിരുന്നു കാരണം. രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രീലങ്കയില്‍ എത്തിയതോടെയാണ് സഞ്ജു മടങ്ങിയത്. ഏകദിന ലോകകപ്പിനുള്ള ടീമിലും ഇഷാനൊപ്പം വിക്കറ്റ് കീപ്പറായി രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എട്ട് മാസം വിട്ടുനിന്ന ശേഷമാണ് രാഹുലിന്റെ തിരിച്ചുവരവ്. മടങ്ങിവരവില്‍ രാഹുലിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്.

മേയില്‍ ഐപിഎല്ലിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുല്‍ സര്‍ജറിക്ക് വിധേയനായിരുന്നു. മാത്രമല്ല, ഏഷ്യാ കപ്പിന് തൊട്ടുമുമ്പും താരം പരിക്കിന്റെ പിടിയിലായി. ഇതില്‍ നിന്നെല്ലാം മോചിതനായാണ് ഏഷ്യാ കപ്പ് ക്യാമ്പിന്റെ ഭാഗമായത്. ഏകദിന ലോകകപ്പ് തീരും വരെ പരിക്കില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ താരത്തിന് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

വ്യാഴാഴ്ച രാവിലെ നോണ്‍ഡിസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബില്‍ പരിശീലനത്തിനെത്തിയ ആറ് ഇന്ത്യന്‍ താരങ്ങളില്‍, ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് സ്വാഭാവികമായും രാഹുല്‍ തന്നെയായിരുന്നു. പരിശീലനത്തിലുടനീളം രാഹുല്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. പരിശീലനത്തിനിടെ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരോടൊപ്പം ഫുട്‌ബോളും കളിച്ചു.

പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഈ ബാംഗ്ലൂര്‍ താരത്തിനു മുന്നില്‍ നിരവധി വെല്ലുവിളികള്‍ അവശേഷിക്കുന്നുണ്ട്. ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായി. ടി20യിലേക്ക് യുവ താരങ്ങളെയാണ് സെലക്ടര്‍ പരിഗണിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ഏകദിന മത്സരങ്ങളെ മാത്രം രാഹുലിന് ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍, ഏകദിനത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി ഇഷാന്‍ ഉണ്ട്. കഴിഞ്ഞ ഇന്ത്യ-പാക് മത്സരത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇഷാന്‍ നിറഞ്ഞുനിന്നിരുന്നു.

പ്രകടനം തെളിയിക്കാന്‍ ഏകദിന ലോകകപ്പിന് മുമ്പ് രാഹുലിന് അധികം മത്സരങ്ങളില്ല. ആകെയുള്ള മൂന്നോ നാലോ ഏഷ്യാ കപ്പ് മത്സരങ്ങള്‍ പോലും മഴ ഭീഷണിയിലാണ്. പ്രകടനത്തിലേക്ക് തിരിച്ചെത്താന്‍ ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുമ്പ് രാഹുലിനുള്ളത്.

ടീം മാനേജ്മെന്റിന്റെ പിന്തുണ കൂടുതലായി ലഭിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലും രാഹുലിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍, അടുത്ത രണ്ടു മാസം രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണ്.

 

india cricket k l rahul asia cup