ഡൽഹി: ഏഷ്യ കപ്പിലെ പല മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കുകയും ചിലത് റിസേർവ് ഡിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാൻ
ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതുപോലെ തന്നെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരവും മഴകളിയായി.
സൂപ്പർ ഫോറിലെ ഇന്ത്യ - പാക് മത്സരത്തിലും മഴ വില്ലനായി. മഴ ശക്തമായതിനാൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ പരോക്ഷ വിമർശനം ഉയർത്തുകയാണ് ഇന്ത്യൻ മുൻ താരം വെങ്കിടേഷ് പ്രസാദ്.
അഴിമതി ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ കഠിനാധ്വാനം ഇല്ലാതാക്കാനും ആ സ്ഥാപനത്തിന്റെ മുഴുവൻ പ്രശസ്തി നശിപ്പിക്കാനും അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാൾക്ക് കഴിയും. രാഷ്ട്രീയത്തിലും കായിക മേഖലയിലും മാധ്യമപ്രവർത്തനത്തിലും വ്യവസായ മേഖലയിലുമെല്ലാം ഇത് സംഭവിക്കാം എന്നും വെങ്കിടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ജയ് ഷായ്ക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. ബംഗ്ലാദേശും യുഎഇയും വേദിയാക്കാമായിരുന്നിട്ടും ശ്രീലങ്ക തിരഞ്ഞെടുത്തത് ജയ് ഷോയ്ക്ക് പറ്റിയ തെറ്റാണെന്നാണ് അവർ പറയുന്നത് . ഏഷ്യാ കപ്പിൽ ഇനിയുള്ള മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട്. മഴ തുടർന്നാൽ നിലവിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള പാകിസ്താനും ശ്രീലങ്കയും ഫൈനലിൽ കടക്കും. ഇതോടെ പുറത്താകുന്നത് ഇന്ത്യ ആവും.
വില്ലനായി വീണ്ടും മഴ; ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു; തിങ്കളാഴ്ച പുനരാരംഭിക്കും
കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്‌സ് പകുതി എത്തിയപ്പോഴാണ് വില്ലനായി മഴ എത്തിയത്. മഴ മാറിയിട്ടും ഔട്ട് ഫീല്‍ഡില്‍ നനവുണ്ടായതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്കു മാറ്റി.
24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണു ലഭിച്ചത്. വിരാട് കോലി (16 പന്തില്‍ എട്ട്), കെ.എല്‍. രാഹുല്‍ (28 പന്തില്‍ 17) എന്നിവരാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ (49 പന്തില്‍ 56), ശുഭ്മന്‍ ഗില്‍ (52 പന്തില്‍ 58) എന്നിവര്‍ അര്‍ധ സെഞ്ചറി നേടി.
ശതാബ് ഖാന്റെ പന്തില്‍ ഫഹീം അഷറഫ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. പിന്നാലെ ഗില്ലിനെയും ഇന്ത്യയ്ക്കു നഷ്ടമായി.