പാക്കിസ്ഥാന്‍ വീണു; അണ്ടര്‍ 19 ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം

അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. രണ്ടാം സെമിയില്‍ പാക്കിസ്ഥാനെതിരെ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയിച്ചു.

author-image
Web Desk
New Update
പാക്കിസ്ഥാന്‍ വീണു; അണ്ടര്‍ 19 ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം

 

ബെനോനി: അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. രണ്ടാം സെമിയില്‍ പാക്കിസ്ഥാനെതിരെ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയിച്ചു.

ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബെനോനിയിലാണ് ഫൈനല്‍ പോരാട്ടം.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 48.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. 52 റണ്‍സ് വീതം നേടിയ അസന്‍ അവൈസും അറാഫത്ത് മിന്‍ഹാസുമാണ് പാക്ക് നിരയില്‍ അര്‍ധ സെഞ്ചറി കുറിച്ചത്. ഷാമില്‍ ഹുസൈന്‍ 17 റണ്‍സ് നേടി. മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല.

9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ കൊയ്ത ഓസ്‌ട്രേലിയന്‍ ബോളര്‍ ടോം സ്ട്രാക്കറാണ് പാക്കിസ്ഥാനെ തകര്‍ച്ചത്.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഹാരി ഡിക്‌സന്‍ ഓസ്‌ട്രേലിയയ്ക്കായി അര്‍ധ സെഞ്ചറി തികച്ചു. 75 പന്തുകള്‍ നേരിട്ട താരം 50 റണ്‍സെടുത്തു പുറത്തായി.

75 പന്തില്‍ 49 റണ്‍സെടുത്ത ഒലിവര്‍ പീക്കും ബാറ്റിങ്ങില്‍ തിളങ്ങി. ടോം കാംപെല്‍ (25), സാം കൊന്‍സ്റ്റാസ് (14), റാഫ് മക്മില്ലന്‍ (19) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി രണ്ടക്കം പിന്നിട്ടു. പാക്ക് ബോളര്‍മാരില്‍ 10 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അലി റാസ 4 വിക്കറ്റ് നേടി. 10 ഓവറില്‍ 20 റണ്‍സ് നല്‍കി അറാഫത്ത് മിന്‍ഹാസ് 2 വിക്കറ്റ് സ്വന്തമാക്കി. ഓസീസ് ബോളര്‍ ടോം സ്ട്രാക്കറാണ് കളിയിലെ താരം.

india australia under 19 cricket