പരിക്ക് സീസണായി ഐപിഎല്‍ 2023; ഇതുവരെ പുറത്തായത് എട്ട് താരങ്ങള്‍,ശ്രേയാസ് അയ്യറിനു സർജറി

ഐപിഎല്‍ പതിനാറാം സീസണില്‍ പരിക്കിന്‍റെ പിടിയിലാണ്.ഇതുവരെ എട്ട് താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്.സീസണ്‍ തുടങ്ങും മുമ്പ് തന്നെ പരിക്ക് ഐപിഎല്‍ ടീമുകളെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരുന്നു.

author-image
Lekshmi
New Update
പരിക്ക് സീസണായി ഐപിഎല്‍ 2023; ഇതുവരെ പുറത്തായത് എട്ട് താരങ്ങള്‍,ശ്രേയാസ് അയ്യറിനു സർജറി

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ പരിക്കിന്‍റെ പിടിയിലാണ്.ഇതുവരെ എട്ട് താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്.സീസണ്‍ തുടങ്ങും മുമ്പ് തന്നെ പരിക്ക് ഐപിഎല്‍ ടീമുകളെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരുന്നു.ദീര്‍ഘകാലമായി പുറംവേദന വലയ്‌ക്കുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കും കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ഐപിഎല്‍ 2023 നഷ്‌ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു.

ഇതിന് പിന്നാലെ മുംബൈയുടെ ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണും പരിക്കേറ്റ് പുറത്തായി.ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാവട്ടെ ഇന്ത്യന്‍ താരം മുകേഷ് ചൗധരിക്കൊപ്പം കിവീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും സീസണ്‍ നഷ്‌ടമായി.ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയാസ് അയ്യറിന് ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവുമെന്ന് റിപ്പോർട്ട്.

ഏറെക്കാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ശക്തമായ സ്‌ക്വാഡെങ്കിലും ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പരിക്കേറ്റു.പ്രസിദ്ധിന് പകരം അവസാന നിമിഷം സന്ദീപ് ശര്‍മ്മയെ ടീമിലെത്തിക്കേണ്ടിവന്നു.

ഐപിഎലിലെ രണ്ടാം പകുതിയിൽ ശ്രേയാസ് കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം സർജറിക്കൊരുങ്ങുകയാണെന്നും അതുകൊണ്ട് തന്നെ ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാവുമെന്നുമാണ് റിപ്പോർട്ട്.

 

 

 

ipl players rule