ശിവം ദുബെ തിളങ്ങി, ഇന്ത്യയ്ക്ക് അനായാസ ജയം

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

author-image
Web Desk
New Update
ശിവം ദുബെ തിളങ്ങി, ഇന്ത്യയ്ക്ക് അനായാസ ജയം

 

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

രണ്ടു സിക്‌സറുകളുടെയും അഞ്ചു ഫോറുകളുടെയും അകമ്പടിയോടെ 40 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.

മുഹമ്മദ് നബി (42)അസ്മത്തുള്ള ഒമര്‍സായി (29) കൂട്ടുകെട്ടാണ് അഫ്ഗാനെ രക്ഷപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.

മൊഹാലിയില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ആദ്യം ബാറ്റിങ്ങിനയച്ചു. ഒരുഘട്ടത്തില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. നാലാം വിക്കറ്റില്‍ ഒരുമിച്ച മുഹമ്മദ് നബി- അസ്മത്തുള്ള ഒമര്‍സായി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയടക്കം 42 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

india cricket afganistan t20 cricket