മൊഹാലി: അഫ്ഗാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.
മുഹമ്മദ് നബി (42)അസ്മത്തുള്ള ഒമര്‍സായി (29) കൂട്ടുകെട്ടാണ് അഫ്ഗാനെ രക്ഷപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.
മൊഹാലിയില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ആദ്യം ബാറ്റിങ്ങിനയച്ചു. ഒരുഘട്ടത്തില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. നാലാം വിക്കറ്റില്‍ ഒരുമിച്ച മുഹമ്മദ് നബി- അസ്മത്തുള്ള ഒമര്‍സായി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയടക്കം 42 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.