2024ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍ ചൈനയുടെ ജുന്‍ചെങ് ഷാങ്ങിനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മെല്‍ബണിലെ കോര്‍ട്ട് 13-ല്‍ നടന്ന രണ്ടാം റൗണ്ടില്‍ നാഗലിനെ 2-6, 6-3, 7-5, 6-4 എന്ന സ്‌കോറിന് ആണ് ഷാങ് സുമിതിനെ തോല്‍പ്പിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ എത്തുന്ന ആദ്യ ചൈനക്കാരനായി ഷാങ് മാറി. ഇനി അടുത്ത റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരാസിനെ ആകും ചൈനീസ് താരം നേരിടുക.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനുള്ള അവസരമാണ് നാഗലിന് നഷ്ടമായത്. 1989-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രാമനാഥന്‍ കൃഷ്ണന്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
തോറ്റെങ്കിലും, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാഗലില്‍ നിന്നുള്ള ചരിത്രപരമായ റണ്‍ ആയിരുന്നു ഇത്. 35 വര്‍ഷത്തിനിടെ ഒരു ഗ്രാന്‍ഡ് സ്ലാമില്‍ ഒരു സീഡഡ് കളിക്കാരനെ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറിയിരുന്നു.