സംസ്ഥാന സ്കൂൾ കായികോത്സവം പുരോഗമിക്കവേ ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപ് മത്സരത്തിനിടെ തന്റെ 5-ാം ചാട്ടത്തിലാണ് സുബിനയുടെ കൈയ്ക്കു പറ്റിയത്. കഠിനമായ വേദന സഹിച്ച് അവസാന ചാട്ടത്തിൽ സുബിന തലസ്ഥാന ജില്ലയ്ക്കു സമ്മാനിച്ചത് സ്വർണത്തിളക്കമുള്ള വെങ്കലമായിരുന്നു.
വ്യാഴഴ്ച വിക്ടറി സ്റ്റാൻഡിൽ കയറി വെങ്കല മെഡൽ വാങ്ങുമ്പോൾ കൈ പ്ലാസ്റ്ററിന്റെ സഹായത്തോടെ താങ്ങി നിർത്തിയിരിക്കുകയായിരുന്നു. കാസർകോഡ് റാണിപുരം സ്വദേശികളായ ബാബുവിന്റെയും സുനന്ദയുടെയും മകളായ സുബിന തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
5 വർഷം മുൻപാണ് തിരുവനന്തപുരത്ത് എത്തുന്നത്. തന്റെ അവസാന ശ്രമത്തിൽ 5.13 മീറ്റർ ചാടിയാണ് സുബിന വെങ്കലം നേടിയത്. 0.01 മീറ്ററിന്റെ വ്യത്യാസത്തിലാണ് വെള്ളി നഷ്ടമായത്. ഇന്ത്യൻ ആർമിയിൽ ചേരുകയാണ് സുബിനയുടെ ലക്ഷ്യം അതിനുള്ള പരിശ്രമത്തിലാണ് താരം.