ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി; രണതുംഗ അധ്യക്ഷനായി ഇടക്കാല ഭരണസമിതി

ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി. ഇന്ത്യയോട് 302 റൺസിന്റെ നിലം പൊത്തുന്ന തോൽവി ഏറ്റുവാങ്ങിയതിന് പുറകെയാണ് ഈ നടപടി.

author-image
Hiba
New Update
 ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി; രണതുംഗ അധ്യക്ഷനായി ഇടക്കാല ഭരണസമിതി

കൊളംബോ: ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി. ഇന്ത്യയോട് 302 റൺസിന്റെ നിലം പൊത്തുന്ന തോൽവി ഏറ്റുവാങ്ങിയതിന് പുറകെയാണ് ഈ നടപടി.

മൂന്നു മത്സരങ്ങളിലും തോറ്റ ശ്രീലങ്ക ലോകകപ്പിൽ നിന്നും ഏറെക്കുറെ പുറത്തായ മട്ടിലാണ്. ഇന്ത്യയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ഭാരവാഹികളോട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാൻ ലങ്കൻ കായിക മന്ത്രി നിർദേശം നൽകിയിരുന്നു.

രാജിവെച്ചില്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. മുതിർന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ എന്നിവരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് വൻ തിരിച്ചടിയായി.

എന്നാൽ ലങ്കൻ ക്രിക്കറ്റ് ബോർഡ് സെലക്ടർമാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ന്യായീകരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നതെന്നും മന്ത്രി റോഷൻ രണസിംഗെ കുറ്റപ്പെടുത്തി. ലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചു വിട്ട സർക്കാർ, മുൻ നായകൻ അർജുന രണതുംഗെയുടെ നേതൃത്വത്തിൽ ഇടക്കാല ഭരണസമിതിയെ നിയോഗിച്ചു.

 
srilanka cricket board icc world cup