രഞ്ജി ട്രോഫി മുംബൈ ടീമില്‍ ശ്രേയസ് അയ്യര്‍; തിരിച്ചുവരവ് അഞ്ച് വര്‍ഷത്തിന് ശേഷം

അഞ്ച് വര്‍ഷത്തിന് ശേഷം മുംബൈ ടീമിനായി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ ശ്രേയസ് അയ്യര്‍.

author-image
Athira
New Update
രഞ്ജി ട്രോഫി മുംബൈ ടീമില്‍ ശ്രേയസ് അയ്യര്‍; തിരിച്ചുവരവ് അഞ്ച് വര്‍ഷത്തിന് ശേഷം

അഞ്ച് വര്‍ഷത്തിന് ശേഷം മുംബൈ ടീമിനായി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ ശ്രേയസ് അയ്യര്‍. ജനുവരി 12ന് ആന്ധ്രാപ്രദേശിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 2018-19 സീസണിലാണ് ശ്രേയസ് അയ്യര്‍ ഒടുവില്‍ രഞ്ജി ട്രോഫി കളിച്ചത്. വിദര്‍ഭയ്‌ക്കെതിരെ മുംബൈയ്ക്ക് വേണ്ടിയായിരുന്നു ശ്രേയസ് കളിച്ചത്.

പരിക്കിനെ തുടര്‍ന്നുള്ള ഇടവേളകളും ഇന്ത്യക്കുവേണ്ടി കളിക്കുന്നതുമാണ് ശ്രേയസിന് ആഭ്യന്തര സീസണുകള്‍ നഷ്ടമാക്കിയത്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ സര്‍ഫ്രാസ് ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, ശിവം ദൂബെ എന്നിവര്‍ കളിക്കില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമില്‍ സര്‍ഫ്രാസ് ഖാനും തുഷാര്‍ ദേഷ്പാണ്ഡെയുമാണ് കളിക്കുന്നത്. ശിവം ദൂബെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

latest news sports news