ഹരാരെ: സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. എറിഞ്ഞ പത്താം ഓവറില്‍ എട്ട് റണ്‍സായിരുന്നു കേപ് ടൗണിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ശ്രീശാന്ത് വഴങ്ങിയത് ഏഴു റണ്‍സ് മാത്രം.
ആദ്യ പന്തില്‍ തന്നെ കരീം ജനാത്തിനെ ബോള്‍ഡാക്കി ശ്രീശാന്ത് കരുത്ത് തെളിയിച്ചു. ഈ ഓവറില്‍ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാന്‍ മാത്രമാണ് കേപ് ടൗണ്‍ ബാറ്റര്‍മാര്‍ക്കു നേടാന്‍ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പര്‍ ഓവറില്‍ കേപ് ടൗര്‍ ഏഴു റണ്‍സെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ ഹരാരെ വിജയത്തിലെത്തുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ കേപ് ടൗണ്‍ ഹരാരെ ഹരികെയ്ന്‍സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 10 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഹരാരെ നേടിയത് 115 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ താരം ഡൊനോവന്‍ ഫെറേര നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഹരാരെയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 33 പന്തുകള്‍ നേരിട്ട താരം 87 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേപ് ടൗണ്‍ 115 റണ്‍സെടുത്തു. കേപ് ടൗണിന്റെ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് അര്‍ധസെഞ്ചറി നേടി. 26 പന്തില്‍ 56 റണ്‍സാണു താരം അടിച്ചെടുത്തത്.