സ്പാനിഷ് ലീഗ്: കരുത്തരായ ബാര്‍സയും റയലും കളത്തില്‍

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്ന് മത്സരത്തനിറങ്ങും.ബാഴ്‌സലോണ ഗെറ്റാഫെയേയും റയല്‍ അത്‌ലറ്റിക് ബില്‍ബാവോയേയും നേരിടും.

author-image
Web Desk
New Update
സ്പാനിഷ് ലീഗ്: കരുത്തരായ ബാര്‍സയും റയലും കളത്തില്‍

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്ന് മത്സരത്തനിറങ്ങും.ബാഴ്‌സലോണ ഗെറ്റാഫെയേയും റയല്‍ അത്‌ലറ്റിക് ബില്‍ബാവോയേയും നേരിടും.

 

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിന്റേയും കിംഗ്‌സ് കപ്പില്‍ ക്യൂറ്റയ്‌ക്കെതിരെ ഗോള്‍ നേടിയതിന്റേയും ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ ഇറങ്ങുന്നത്.

 

ഗെറ്റാഫെയ്‌ക്കെതിരായ പോരാട്ടം കാംപ്നൗവില്‍ രാത്രി 11 മണിക്ക് നടക്കും. തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്‌സലോണ 16 കളിയില്‍ 41 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

പെഡ്രി, ഗാവി എന്നിവരുടെ മികവിനൊപ്പം ലെവന്‍ഡോവ്‌സ്‌കിയുടെ ഷാര്‍പ് ഷൂട്ടിംഗ് കൂടി ചേരുമ്പോള്‍ ഗെറ്റാഫെയെ മറികടക്കാന്‍ ബാഴ്‌സയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടി വരില്ല.

റയല്‍ എവേ മത്സരത്തിലാണ് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടുക.രാത്രി 1:30 നാണ് കളി തുടങ്ങുക. ബാഴ്‌സലോണയെക്കാള്‍ മൂന്ന് പോയിന്റ് കുറവുള്ള റയലിന് കിരീടം നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം.

ലൂക്ക മോഡ്രിച്ച് തിരിച്ചെത്തുന്നത് മധ്യനിരയ്ക്ക് കരുത്താവും. പരിക്കില്‍ നിന്ന് മുക്തരാവാത്ത ചുവാമെനിയും അലാബയും ഇന്നും റയല്‍ നിരയിലുണ്ടാവില്ല.

barcelona real madrid spanish league