വനിതാ ടി20 ലോകകപ്പ്: ആറാം തവണയും കിരീടം ഓസ്‌ട്രേലിയയ്ക്ക്

ടി20 വനിതാ ലോകകപ്പ് കിരീടം ആറാം തവണയും ഓസ്ട്രേലിയക്ക്. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്.

author-image
Web Desk
New Update
വനിതാ ടി20 ലോകകപ്പ്: ആറാം തവണയും കിരീടം ഓസ്‌ട്രേലിയയ്ക്ക്

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പ് കിരീടം ആറാം തവണയും ഓസ്ട്രേലിയക്ക്. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 157 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബേത് മൂണിയുടെ (53 പന്തില്‍ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടാന്‍ സാധിച്ചത്. ലൗറ വോള്‍വാര്‍ട്ട് (61) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

 

cricket south africa womens t20 world cup australia