ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ക്യാപ്റ്റൻ തെംബ ബവൂമ പുറത്ത്

2023 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

author-image
Hiba
New Update
ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ക്യാപ്റ്റൻ തെംബ ബവൂമ പുറത്ത്

കൊല്‍ക്കത്ത: 2023 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണറും ക്യാപ്റ്റനുമായ തെംബ ബവൂമയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റൺസെടുക്കാതെ മടങ്ങി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ക്ഷിണാഫ്രിക്കൻ നിരയിൽ ഒരു മാറ്റമുണ്ട്. ലുങ്കി എന്‍ഗിഡിയ്ക്ക് പകരം തബ്റൈസ് ഷംസി ടീമിലിടം നേടി. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റമാണുള്ളത്. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ടീമിൽ തിരിച്ചെത്തി.

ദക്ഷിണാഫ്രിക്ക നെതെർലാന്റിനോട് തോൽക്കുകയും ഇന്ത്യയോട് വൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിട്ടും, മികവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചേസിംഗിൽ സാധ്യത കാണിക്കുന്നു.

രണ്ട് തോൽവികൾക്ക് ശേഷം തുടക്കത്തിൽ എഴുതിത്തള്ളിയ ഓസ്‌ട്രേലിയ, തുടർച്ചയായ ഏഴ് വിജയങ്ങളുമായി അതിശയകരമായ തിരിച്ചുവരവ് നടത്തി, സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.109 മത്സരങ്ങളിൽ നിന്ന് 55-50 എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്.

ദക്ഷിണാഫ്രിക്കൻ സ്‌ക്വാഡ്: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, റാസി വാൻ ഡെർ ഡ്യൂസെൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, ജെറാൾഡ് കോറ്റ്‌സി, തബ്രൈസ് ഷംസി

ഓസ്‌ട്രേലിയ സ്ക്വാഡ്: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്

 
south africa vs australia Temba Bavuma icc world cup semifinal