ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. കാമറൂണ്‍ ഗ്രീനിന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടീമിലിടം നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജെറാള്‍ഡ് കോട്‌സിയ്ക്ക് പകരം സ്പിന്നര്‍ തബ്‌റൈസ് ഷംസി സ്ഥാനം നേടി.

author-image
Hiba
New Update
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

 

ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. കാമറൂണ്‍ ഗ്രീനിന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടീമിലിടം നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജെറാള്‍ഡ് കോട്‌സിയ്ക്ക് പകരം സ്പിന്നര്‍ തബ്‌റൈസ് ഷംസി സ്ഥാനം നേടി.

ഓസ്ട്രേലിയ ഇക്കുറി ആദ്യമത്സരത്തില്‍ ഇന്ത്യയോടു തോറ്റതിന്റെ ക്ഷീണത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയാകട്ടെ, ആദ്യമത്സരത്തില്‍ ശ്രീലങ്കയെ വന്‍മാര്‍ജിനില്‍ തോല്‍പ്പിച്ച ആവേശത്തിലും.

ആദ്യമത്സരത്തില്‍ ഇന്ത്യയോടു തോറ്റു എന്നുമാത്രമല്ല, ടീമിലെ ഒരാള്‍പോലും അര്‍ധസെഞ്ചുറി കണ്ടെത്തിയില്ല എന്നത് ഓസീസ് ബാറ്റിങ്‌നിരയെ ഒന്നാകെ പ്രതിരോധത്തിലാക്കുന്നു. ഡേവിഡ് വാര്‍ണര്‍ (41), സ്റ്റീവന്‍ സ്മിത്ത് (46) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുത്തുനിന്നത്.

ആദ്യമത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ റണ്‍സിന്റെ പെരുമഴസൃഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക വരുന്നത്. അന്ന് ടീമിലെ മൂന്നുപേര്‍ സെഞ്ചുറിനേടി റെക്കോഡിട്ടു. ക്വിന്റണ്‍ ഡി കോക്ക് (100), വാന്‍ഡര്‍ ഡസന്‍ (108), എയ്ഡന്‍ മര്‍ക്രം (106) എന്നിവരിലൂടെ ലോകകപ്പില്‍ ഒരേമത്സരത്തില്‍ ഒരു ടീമിലെ മൂന്നുപേര്‍ സെഞ്ചുറിയടിക്കുന്ന ആദ്യടീമായി. ഡി കോക്കും ഐ.പി.എലില്‍ ലഖ്നൗവിന്റെ താരമായിരുന്നു.

icc world cup south africa vs australia