കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബംഗാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2023 ല്‍ ഗാംഗുലിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ചയാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് തുടക്കമായത്. യുകെ, യുഎസ്, ഓസ്ട്രേലിയ, കൊറിയ, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് കമ്പനികളാണ് ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. മുകേഷ് അംബാനി, സഞ്ജീവ് ഗോയങ്ക, റിഷാദ് പ്രേംജി തുടങ്ങിയ വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.