ശിഖര്‍ ധവാനെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ!

ഇപ്പോഴത്തെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മെന്റര്‍ ഗൗതം ഗംഭീറും കൂട്ടിനുണ്ട്. അഞ്ച് തവണ ഗോള്‍ഡന്‍ ഡക്കായ പാര്‍ത്ഥിവ് പട്ടേലാണ് ഒന്നാമന്‍.

author-image
Web Desk
New Update
ശിഖര്‍ ധവാനെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ!

പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ പുറത്തുപോകുകയും ചെയ്തു.

മാത്രമല്ല, ക്യാപ്റ്റന്‍സിയും മോശമായിരുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് തന്നെ വന്‍ അബദ്ധമായി പോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

നേരിട്ട ആദ്യ പന്തില്‍ ധവാന്‍ മടങ്ങി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ സ്ലിപ്പില്‍ അമന്‍ ഹക്കീം ഖാന് ക്യാച്ച്. ഇതോടെ ഒരു മോശം റെക്കോര്‍ഡ് പട്ടികയിലും ധവാന്‍ ഉള്‍പ്പെട്ടു.

ഐപിഎല്ലില്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ ഓപ്പണറായിരിക്കുകയാണ് ധവാന്‍. നാല് തവണ ധവാന്‍ ഗോള്‍ഡന്‍ ഡക്കായി.

ഇപ്പോഴത്തെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മെന്റര്‍ ഗൗതം ഗംഭീറും കൂട്ടിനുണ്ട്. അഞ്ച് തവണ ഗോള്‍ഡന്‍ ഡക്കായ പാര്‍ത്ഥിവ് പട്ടേലാണ് ഒന്നാമന്‍.

 

 

IPL 2023 troll socila media Shikhar Dhawan cricket