മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെയാണ് വലിയ പോരാട്ടത്തിനൊടുവില്‍ സിന്നര്‍ പരാജയപ്പെടുത്തിയത്.
ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം സെറ്റും സ്വന്തമാക്കിയ സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമും നേടി. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3
ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ മെദ്വദേവ്, രണ്ടാം സെറ്റും 6-3 ന് സ്വന്തമാക്കി. എന്നാല്‍, പിന്നീടുള്ള സെറ്റുകളില്‍ സിന്നര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം സെറ്റില്‍ താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. 6-4 എന്ന സ്‌കോറിനാണ് സെറ്റ് നേടിയത്.
നാലാം സെറ്റും ഇറ്റാലിയന്‍ താരം സ്വന്തമാക്കി. അതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. 6-3 ന് അഞ്ചാം സെറ്റും കന്നി ഗ്രാന്‍ഡ്സ്ലാം കിരീടവും സിന്നര്‍ സ്വന്തമാക്കി.