കൊളംബോ:ശ്രേയസ് അയ്യർക്കു ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ വീണ്ടും പരുക്ക്. ഏഷ്യ കപ്പിൽ ആകെ രണ്ടു കളികൾ മാത്രമാണ് ശ്രേയസ് അയ്യർ കളിച്ചത്. പാകിസ്ഥാന് എതിരായ സൂപ്പർ ഫയർ മത്സരത്തിൽ ശ്രേയസ് അയ്യർ ഇല്ലെന്ന് ക്യാപ്റ്റൻ രാഹുൽ ശർമയാണ് അറീച്ചത്.
പകരം കെ.എൽ. രാഹുൽ ടീമിൽ ഉണ്ടാകും. പുറം ഭാഗത്തുള്ള പേശി വലിവാണ് അയ്യർക്ക് കളിക്കാൻ പറ്റാത്ത സാഹചര്യം തീർത്തത്. 15 ദിവസം മുൻപു മാത്രമാണ് ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്തത്.
താരത്തിന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. എത്ര മത്സരങ്ങളിൽ അയ്യർക്കു പുറത്തിരിക്കേണ്ടിവരുമെന്നും ബിസിസിഐ അറിയിച്ചിട്ടില്ല.
പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ടീം ലിസ്റ്റിൽ ശ്രേയസ് അയ്യരുടെ പേരുണ്ടായിരുന്നെന്നാണു വിവരം. എന്നാൽ അവസാന നിമിഷം വേദനയുണ്ടെന്നു താരം പരാതിപ്പെട്ടതോടെ അയ്യരെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ ഇടം നേടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റിനിടെയാണു ശ്രേയസ് അയ്യർക്കു പരുക്കേറ്റത്.
ലണ്ടനിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ താരത്തിന് ഐപിഎൽ നഷ്ടമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്, ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം എന്നിവയിൽ താരം കളിച്ചിരുന്നില്ല.