സഞ്ജുവിന് ലോകകപ്പ് സാധ്യത തെളിയുമോ;ടീമിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീർ

ഏഷ്യയിലെ രാജാക്കന്‍മാരായി ഏകദിന ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിനിടെ വീണ്ടും പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

author-image
Hiba
New Update
സഞ്ജുവിന് ലോകകപ്പ് സാധ്യത തെളിയുമോ;ടീമിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീർ

കൊളംബോ: ഏഷ്യയിലെ രാജാക്കന്‍മാരായി ഏകദിന ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിനിടെ വീണ്ടും പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

പരിക്കുള്ള താരങ്ങളെക്കൊണ്ട് ലോകകപ്പിനിറങ്ങിയാല്‍ ഒരു പക്ഷെ കിരീടം തന്നെ കൈവിട്ടുപോകുമെന്നും ഗംഭീര്‍ വ്യക്തമാക്കി.പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. വീണ്ടും പരിക്കേറ്റതോടെ ഏഷ്യാ കപ്പില്‍ ശ്രേയസിന് കളിക്കാനോ ഫോമോ ഫിറ്റ്നെസോ തെളിയിക്കാനോ ആയില്ല.

അതുകൊണ്ടുതന്നെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിലേക്ക് അങ്ങനെ ഒരു കളിക്കാരനെ ടീം മാനേജ്മെന്‍റ് നിലനിര്‍ത്തുമെന്ന് ‍ഞാന്‍ കരുതുന്നില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് ഞാന്‍ കരുതുന്നത്.

ലോകകപ്പ് ടീമില്‍ ശ്രേയസ് ഉണ്ടാവില്ലെന്നും മറ്റാരെങ്കിലും പകരക്കാരനായി എത്തുമെന്നും ഗംഭീര്‍ പറഞ്ഞു.

asia cup odi cup sreyas ayyar gautham gamber