കൊൽക്കത്തയ്ക്ക് തിരിച്ചടി; ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം

author-image
Lekshmi
New Update
കൊൽക്കത്തയ്ക്ക് തിരിച്ചടി; ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി

കൊൽക്കത്ത: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.നിലവിൽ അയർലൻഡ് പര്യടനത്തിലുള്ള ഷാക്കിബ് അടുത്ത ആഴ്ചയോടെ ഐപിഎലിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, ഷാക്കിബ് ഇനി ഈ സീസണിൽ ഐപിഎൽ കളിക്കില്ല.മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ആർസിബി പേസർ റീസ് ടോപ്ലെയ്ക്ക് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.

താരത്തിൻ്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും ടോപ്ലെ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് ടോപ്ലെയ്ക്ക് പരുക്കേറ്റത്.ഇന്നലെ രണ്ട് ഓവർ എറിഞ്ഞ ടോപ്ലെ കാമറൂൺ ഗ്രീനിൻ്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു.

ipl shakib al hasan