ഇന്ത്യ-പാക് ആവേശപോര് ഇനിയുണ്ടാകുമോ? സെമി പ്രതീക്ഷയുമായി പാകിസ്ഥാൻ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ കാണികളെ ഏറ്റവുമധികം ആകർഷിച്ചതും ആവേശത്തിലാഴ്ത്തിയതും ഇന്ത്യ-പാകിസ്താൻ മത്സരമായിരുന്നു. വീണ്ടും ചിരവൈരികൾ കുട്ടി മുട്ടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

author-image
Hiba
New Update
 ഇന്ത്യ-പാക് ആവേശപോര് ഇനിയുണ്ടാകുമോ? സെമി പ്രതീക്ഷയുമായി പാകിസ്ഥാൻ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ കാണികളെ ഏറ്റവുമധികം ആകർഷിച്ചതും ആവേശത്തിലാഴ്ത്തിയതും ഇന്ത്യ-പാകിസ്താൻ മത്സരമായിരുന്നു. വീണ്ടും ചിരവൈരികൾ കുട്ടി മുട്ടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

അഫ്ഗാനിസ്താനെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ കീഴടക്കിയതോടെ സെമിയിലേക്കുള്ള ടീമുകളുടെ കാര്യത്തിൽ പകുതി ഉറപ്പായി. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ എതിരാളികൾ ആരാകുമെന്നതാണ് അടുത്ത ചോദ്യം, പാകിസ്താനോ ന്യൂസിലൻഡോ അഫ്ഗാനിസ്താനോ?

ന്യൂസിലൻഡിനാണ് സാധ്യത കൂടുതൽ പക്ഷെ പാകിസ്താനെ നിസാരമാക്കി കാണാനും കഴിയില്ല. എട്ട് കളികളിൽ നിന്ന് എട്ട് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാബർ അസമും കൂട്ടരും. പാകിസ്താന്റെ നെറ്റ് റൺറേറ്റ് 0.036 ആണ്.

ലീഗിലെ അവസാന മത്സരത്തിൽ പാകിസ്താന്റെ എതിരാളികൾ ടൂർണമെന്റിൽ നിന്ന് ഇതിനോടകം പുറത്തായ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്.

 
semi final pakisthan team icc odi world cup