റിയാദ്: ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. അല്‍ ഹിലാല്‍ വാര്‍ഷിക പ്രതിഫലമായി 200 ദശലക്ഷം യൂറോയാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അല്‍ ഹിലാല്‍ നല്‍കിയ ഓഫറില്‍ ഒരു വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള അനുമതിയും ഉള്‍പ്പെടുന്നുണ്ട്. 2024 വരെയാണ് എംബാപ്പേയ്ക്ക് പിഎസ്ജിയുമായി കരാര്‍ ഉള്ളത്.
കരാര്‍ പുതുക്കാതെ ക്ലബില്‍ തുടരാന്‍ കഴിയില്ലെന്നാണ് പിഎസ്ജിയുടെ നിലപാട്. കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഫ്രഞ്ച് താരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിഎസ്ജി ഒഴിവാക്കി.
ഇതേതുടര്‍ന്നാണ് സൗദി ക്ലബ് എംബാപ്പേയ്ക്ക് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയാണ് എംബാപ്പേയുടെ ലക്ഷ്യം.