ക്വാലാലംപൂര്‍: ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലിലേക്ക് യോഗ്യത നേടി. മലേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ജോഡിയാണ് സാത്വിക്-ചിരാഗ് സഖ്യം.
ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കാങ് മിന്‍ ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെയാണ് സെമി ഫൈനലില്‍ ഇന്ത്യന്‍ സഖ്യം തകര്‍ത്തെറിഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 21-18, 22-20.
രണ്ടാം ഗെയിമിലെ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് ലോക രണ്ടാം നമ്പറായ സാത്വിക്-ചിരാഗ് സഖ്യം വിജയമുറപ്പിച്ചത്. ചൈനീസ് സഖ്യമായ വാങ്ലിയാങ്ങിനോടോ അല്ലെങ്കില്‍ ജാപ്പനീസ് ജോഡികളായ കൊബയാഷി-ഹോക്കി എന്നിവരോടോ ആവും ഫൈനലില്‍ സാത്വിക്-ചിരാഗ് സഖ്യം ഏറ്റുമുട്ടുക.