ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിലെ പുരുഷ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ കൊറിയയുടെ ചിയാ സൊ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്.
കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. സ്‌കോര്‍: 21-17, 21-18
വിജയത്തോടെ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ഇവന്റിന്റെ പുരുഷ ഡബിള്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി സാത്വിക്-ചിരാഗ് സഖ്യം.
സെമിയില്‍ കാങ്-സിയോയെ സഖ്യം പരാജയപ്പെടുത്തിയിരുന്നു. 17-21, 21-19, 21- എന്ന സ്‌കോറിന് ആയിരുന്നു സെമിയിലെ വിജയം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡ് ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.