ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍; കരിയര്‍ നിര്‍ത്തുന്നതായി സാക്ഷി മാലിക്

ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ്ങ് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്. പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്.

author-image
Web Desk
New Update
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍; കരിയര്‍ നിര്‍ത്തുന്നതായി സാക്ഷി മാലിക്

 

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ്ങ് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്. പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്.

സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനുള്ള പ്രതിഷേധസൂചകമായിട്ടാണ് ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന സാക്ഷി മാലിക് കായികരംഗം വിടുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് കായികരംഗം വിടുന്നതായി പ്രഖ്യാപിച്ചത്. ബൂട്ട് അഴിച്ച് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ടും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണീരോടെയാണ് വിനേഷും സംസാരിച്ചത്. സഞ്ജയ് സിങ് ഫെഡറേഷന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിതാ ഗുസ്തിക്കാര്‍ക്കെതിരെ പീഡനം ഇനിയും തുടരും. ഞങ്ങളുടെ ഗുസ്തി കരിയറിന്റെ ഭാവി ഇരുട്ടിലാണ്. വിനേഷ് പറഞ്ഞു.

india wrestling sakshee malikkh