ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയെ വന്‍ വിജയത്തിലേക്ക് എത്തിച്ചത് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനന്റെയും ശ്രേയസ്സ് അയ്യരുടെയും ഇന്നിംഗ്‌സാണ്. 43 പന്തില്‍ പുറത്താവാതെ 55 റണ്‍സാണ് ആദ്യ മത്സരത്തില്‍ സായ് നേടിയത്.
അരങ്ങേറ്റത്തിലെ അര്‍ധ സെഞ്ച്വറി മികവ് സായ് സുദര്‍ശനനെ മറ്റൊരു നേട്ടത്തിലും എത്തിച്ചു. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന താരമായി സായ് സുദര്‍ശന്‍ എന്ന 22കാരന്‍ മാറി.
അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ താരം റോബില്‍ ഉത്തപ്പയാണ്. 2006-ല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ റോബിന്‍ 86 റണ്‍സ് ആണ് സ്വന്തമാക്കിയത്.
അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും സെഞ്ച്വറി നേടിയിട്ടുണ്ട്. 2016-ല്‍ സിംബാവെക്കെതിരെ പുറത്താവാതെ 100 റണ്‍സ് ആണ് രാഹുല്‍ നേടിയത്. ഇതേ പരമ്പരയില്‍ അരങ്ങേറിയ ഫൈസ് ഫസലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പുറത്താവാതെ ഫസല്‍ നേടിയത് 55 റണ്‍സ് ആണ്.