ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്താണ് വധു.

author-image
Web Desk
New Update
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്താണ് വധു.

വിവാഹച്ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തി.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സഹലിനെ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഹാന്‍ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കാനൊരുങ്ങുകയാണ്. സഹലിനായി വിദേശ ക്ലബ്ബുകളും ശ്രമം നടത്തിയെന്നാണ് വിവരം.

26 വയസ്സുകാരനായ സഹല്‍ 2017ലാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 90 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.

football Sahal Abdul Samad india