നാല്‍പ്പത്തി മൂന്നില്‍ രോഹന്‍ ബൊപ്പണ്ണയ്ക്ക് റെക്കോഡിന്റെ തിളക്കം

ടെന്നീസില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി 'മുതിര്‍ന്ന' ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് രോഹന്‍ കൈപ്പിടിയിലൊതുക്കിയത്.

author-image
Web Desk
New Update
നാല്‍പ്പത്തി മൂന്നില്‍ രോഹന്‍ ബൊപ്പണ്ണയ്ക്ക് റെക്കോഡിന്റെ തിളക്കം

മെല്‍ബണ്‍: ടെന്നീസില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി 'മുതിര്‍ന്ന' ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് രോഹന്‍ കൈപ്പിടിയിലൊതുക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോര്‍ഡ്. ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ്- ആന്ദ്രെസ് മൊള്‍ട്ടെനി സഖ്യത്തെ വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്. സ്‌കോര്‍: 6-4, 7-6 (75).

അമേരിക്കന്‍ താരം രാജീവ് റാമിന്റെ റെക്കോര്‍ഡാണ് ബൊപ്പണ്ണ തകര്‍ത്തത്. താരം 2022ല്‍ 38-ാം വയസിലാണ് ഒന്നാം റാങ്കിലെത്തി റെക്കോര്‍ഡിട്ടത്. എന്നാല്‍, ബൊപ്പണ്ണ 43-ാം വയസിലാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

rohan bopanna tennis australian open