ഗില്‍ ചെറുപ്പം, മനസ്സിലാക്കാം; പൂജാരയോ? അതിരൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ചേതാശ്വര്‍ പൂജാരയും പുറത്തായ രീതിയെ രവി ശാസ്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു.

author-image
Web Desk
New Update
ഗില്‍ ചെറുപ്പം, മനസ്സിലാക്കാം; പൂജാരയോ? അതിരൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ പതറുന്ന ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ചേതാശ്വര്‍ പൂജാരയും പുറത്തായ രീതിയെ രവി ശാസ്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു.

ഓഫ് സ്റ്റംപ് ലൈനിലെത്തിയ സ്‌കോട് ബോളന്‍സിന്റെ പന്ത് ലീവ് ചെയ്താണ് ഗില്‍ ബൗള്‍ഡായത്. കാമറൂണ്‍ ഗ്രീനിന്റെ പന്ത് ലീവ് ചെയ്ത് പൂജാരയും ബൗള്‍ഡായി.

തുടക്കക്കാരനായ ഗില്‍ ലീവ് ചെയ്ത പന്തില്‍ പുറത്തായത് മനസ്സിലാക്കാം. എന്നാല്‍, 100 ടെസ്റ്റുകളുടെ അനുഭവ പരിചയമുള്ള ചേതേശ്വര്‍ പൂജാര, തന്റെ ഓഫ് സ്റ്റംപ് എവിടെയാണെന്ന് ഇനിയും തിരിച്ചറിയാത്തത്, തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും രവി ശാസ്ത്രി വിമര്‍ശിച്ചു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പന്ത് ലീവ് ചെയ്യുമ്പോള്‍ ഓഫ് സ്റ്റംപ് എവിടെയാണെന്ന് കൃത്യമായ ബോധ്യം വേണം. ഓഫ് സ്റ്റംപിനെക്കുറിച്ച് ബോധ്യമില്ലാത്തത് മാത്രമല്ല, തന്റെ ഫൂട്ട്വര്‍ക്കില്‍ അലസത കാട്ടിയതുമാണ് ഗില്ലിന്റെ പുറത്താകലിന് കാരണമായത്. അവന്‍ തെറ്റില്‍ നിന്ന് പാഠം പഠിക്കുമായിരിക്കും. കാരണം, അവന്‍ ചെറുപ്പമാണ്.

പക്ഷെ തന്റെ പുറത്താകല്‍ കണ്ട് പൂജാര തീര്‍ത്തും നിരാശനായിട്ടുണ്ടാകും. അതുകൊണ്ടാണ് എല്ലായ്‌പ്പോഴും പറയുന്നത് ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ഓഫ് സ്റ്റംപ് എവിടെയാണെന്ന് ബാറ്റര്‍ക്ക് ധാരണ വേണമെന്ന്. രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

 

cricket gill Ravi Shastri cheteshwar pujara