തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിനെ നയിക്കും. രോഹന്‍ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. എം. വെങ്കടരമണയാണ് കേരളത്തിന്റെ പരിശീലകന്‍.
കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികള്‍ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണ് നടക്കുക. ജനുവരി അഞ്ചു മുതലാണു മത്സരങ്ങള്‍ തുടങ്ങുന്നത്. ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12 ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു വിശ്വനാഥ് സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, വിഷ്ണു രാജ്.