രാജ്‌കോട്ട് ടെസ്റ്റ് ; ഇംഗ്ലണ്ട് സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തി മാർക്ക് വുഡ്, നേരിടാൻ ഇന്ത്യ

രണ്ട് പേസർമാരെ വെച്ച് കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം ഫലപ്രദമാകുമോ എന്ന് കണ്ടറിയണം.വ്യാഴാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്‌സിഎ) സ്റ്റേഡിയത്തിലാണ് മത്സരം.

author-image
Greeshma Rakesh
New Update
രാജ്‌കോട്ട് ടെസ്റ്റ് ; ഇംഗ്ലണ്ട് സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തി മാർക്ക് വുഡ്, നേരിടാൻ ഇന്ത്യ

 

രാജ്‌കോട്ട്: വ്യാഴാഴ്ച രാജ്‌കോട്ടിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇംഗ്ലണ്ട് അവരുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു.യുവ സ്പിന്നർ ഷൊയ്ബ് ബഷീറിന് പകരം മാർക്ക് വുഡ് സ്റ്റാർടിംഗ് ഇലവനിൽ ഇടം നേടി.ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ വൂഡ് കളിച്ചിരുന്നു‌.

അന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്തിയിരുന്നില്ല. രണ്ട് പേസർമാരെ വെച്ച് കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം ഫലപ്രദമാകുമോ എന്ന് കണ്ടറിയണം.വ്യാഴാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്‌സിഎ) സ്റ്റേഡിയത്തിലാണ് മത്സരം.

ഇംഗ്ലണ്ട് ഇലൻ

1. സാക്ക് ക്രാളി

2. ബെൻ ഡക്കറ്റ്

3. ഒല്ലി പോപ്പ്

4. ജോ റൂട്ട്

5. ജോണി ബെയർസ്റ്റോ

6. ബെൻ സ്റ്റോക്സ്

7. ബെൻ ഫോക്സ്

8. റെഹാൻ അഹമ്മദ്

9. ടോം ഹാർട്ട്ലി

10. മാർക്ക് വുഡ്

11. ജെയിംസ് ആൻഡേഴ്സൺ

നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മൂന്നാം ടെസ്റ്റാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ഹൈദരാബാദ് നടന്ന ഒന്നാം ടെസ്റ്റില്‍ സന്ദര്‍ശകര്‍ വിജയിച്ചപ്പോള്‍ വിസാഗില്‍ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യം സ്വന്തമാക്കി. പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണുള്ളത്. രണ്ട് ടെസ്റ്റുകളില്‍ മികവ് കാട്ടിയ ഇന്ത്യൻ പേസര്‍ ജസ്പ്രീത് സിങ് ബുംറയ്‌ക്ക് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

mark wood Indian Cricket Team rajkot test India vs England England Cricket Team cricket