രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്; മൂന്നാം ടെസ്റ്റില്‍ മടങ്ങിവരവ് അറിയിച്ച് ഇന്ത്യ, രാജ്‌കോട്ടില്‍ പ്രതിരോധത്തിലായി ഇംഗ്ലണ്ട്

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 290 എന്ന നിലയിലാണ്

author-image
Greeshma Rakesh
New Update
 രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്; മൂന്നാം ടെസ്റ്റില്‍  മടങ്ങിവരവ് അറിയിച്ച് ഇന്ത്യ, രാജ്‌കോട്ടില്‍  പ്രതിരോധത്തിലായി ഇംഗ്ലണ്ട്

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വമ്പൻ തിരിച്ചുവരവുമായി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 290 എന്ന നിലയിലാണ്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ബെന്‍ സ്റ്റോക്‌സ് (39), ബെന്‍ ഫോക്‌സ് (6) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യൻ പടയെ നയിച്ചത്.

 

രണ്ടിന് 207 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശനിയാഴ്ച ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച്. ജോണി ബെയര്‍സ്‌റ്റോയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുയ്. റണ്‍സെടുക്കും മുമ്പ് കുല്‍ദീപ് യാദവ് ബെയര്‍‌സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി.

വൈകാതെ ഡക്കറ്റും മടങ്ങി. കുല്‍ദീപാണ് ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ട് സിക്‌സും 23 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിംഗ്‌സ്. സാക് ക്രൗളി (15), ഒല്ലി പോപ് (39) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഇപ്പോഴും 155 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. സ്‌റ്റോക്‌സ് - ഫോക്‌സ് സഖ്യത്തിലാണ് ഇനി ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

 

cricket IND VS ENG rajkot test