ഒന്ന്, രണ്ട്, മൂന്ന്.... തകര്‍ച്ചയില്‍ ഇന്ത്യ, രക്ഷക്കെത്തി രോഹിത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 25 ഓവര്‍ പിന്നിട്ടപ്പോള്‍ 92 റണ്‍സാണ് ഇന്ത്യ നേടിയത്.

author-image
Web Desk
New Update
ഒന്ന്, രണ്ട്, മൂന്ന്.... തകര്‍ച്ചയില്‍ ഇന്ത്യ, രക്ഷക്കെത്തി രോഹിത്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 25 ഓവര്‍ പിന്നിട്ടപ്പോള്‍ 92 റണ്‍സാണ് ഇന്ത്യ നേടിയത്.

നാലാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി യശസ്വി ജയ്സ്വാളാണ് ആദ്യം മടങ്ങിയത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (പൂജ്യം) മടങ്ങി. മാര്‍ക്ക് വുഡിന് വിക്കറ്റ്. അഞ്ച് റണ്‍സെടുത്ത രജത് പാട്ടിദറിനെ ടോം ഹാര്‍ട്ട്ലിയും മടക്കി. ഇതോടെ ഇന്ത്യ 33-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (52) രവീന്ദ്ര ജഡേജയും (24) ആണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരുടീമുകളും ഓരോന്ന് വീതം ജയിച്ചതോടെ തുല്യ നിലയിലാണ് പോയിന്റ്.

india cricket england rajkot test