ബട്‌ല‍ര്‍ കരുതലോടെ; വാംഖഡെയില്‍ രാജസ്ഥാന്‍ റോയല്‍സ് വെടിക്കെട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറ് ഓവറില്‍ 65-0 എന്ന ശക്തമായ സ്കോറിലാണ്

author-image
Lekshmi
New Update
ബട്‌ല‍ര്‍ കരുതലോടെ; വാംഖഡെയില്‍ രാജസ്ഥാന്‍ റോയല്‍സ് വെടിക്കെട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറ് ഓവറില്‍ 65-0 എന്ന ശക്തമായ സ്കോറിലാണ്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും(41), ജോസ് ബട്‌ലറും(11) ക്രീസില്‍ നില്‍ക്കുന്നു.

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.റോയല്‍സ് നിരയില്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് തിരിച്ചെത്തി.

മുംബൈക്കായി ജോഫ്ര ആര്‍ച്ചറും അര്‍ഷാദ് ഖാനും തിരിച്ചെത്തിയപ്പോള്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും പ്ലേയിംഗ് ഇലവനില്‍ ഇന്ന് കളിക്കുന്നില്ല.അതേസമയം അര്‍ജുനെ സബ്സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

start Rajasthan Royals