ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 172 റണ്‍സ് വിജയലക്ഷ്യം. മലയാളി പേസര്‍ കെ എം ആസിഫ് വീഴ്ത്തിയ രണ്ടു നിര്‍ണായക വിക്കറ്റുകളാണ് ബാംഗ്ലൂരിന്റെ പടയോട്ടം തടഞ്ഞത്. ട്രന്റ് ബോള്‍ട്ടിന് പകരം എത്തിയ ആഡം സാംപെയും രണ്ടു വിക്കറ്റ് വീഴ്ത്തി.
ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനു വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്‍ (50), ഫാഫ് ഡു പ്ലെസിസ് (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ് എടുത്ത ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത് ആസിഫിന്റെ വിക്കറ്റാണ്. 19 പന്തില്‍ 18 റണ്‍സ് എടുത്ത വിരാട് കോലി പുറത്തായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ഫാഫ്-മാക്‌സി കൂട്ടുകെട്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, ഫാഫിനെ ആസിഫ് പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.