ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു, ഈ മത്സരത്തിലും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്.
ഇരു ടീമുകളും ഈ മത്സരത്തെ രണ്ടു രീതിയിലാണ് കാണുന്നത്. ന്യൂസിലൻഡിന് സെമിഫൈനൽ പ്രതീക്ഷയാണെങ്കിൽ ശ്രീലങ്കയ്ക്ക് 2025 ട്രോഫിയിലേക്കുള്ള ഒരു വഴിയാണ് ഇത്.
കഴിഞ്ഞ രണ്ടു ദിവസമായി ബെംഗളൂരുവിൽ നിർത്താതെ പെയ്യുന്ന മഴയിൽ ഇരുവരുടെയും ശ്രമങ്ങൾ മുങ്ങിപോകാനും സാധ്യതയുണ്ട് .നവംബർ 10 വരെ നഗരത്തിന്റെ ചില ഭാഗങ്ങൾ യെല്ലോ അലർട്ടിലാണ്, അതിനാൽ ഈ ഗെയിമിനെ മഴ സാരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ നാലഞ്ചു ദിവസമായി നഗരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കാൻ പ്രേരിതരായിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂസിലാൻഡ് സ്‌ക്വാഡ്: ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ ), ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്
ശ്രീലങ്കൻ സ്ക്വാഡ്: പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ് (ക്യാപ്റ്റൻ ) (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക