റാഞ്ചി: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി മിന്നുന്ന പ്രകടനവുമായി രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ സമിത് 98 റണ്‍സ് സ്വന്തമാക്കി. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമിതിന്റെ ഇന്നിംഗ്‌സ്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും സമിത് തിളങ്ങി. രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്.
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മൈസൂരുവില്‍, ഉത്തരാഖണ്ഡിനെതിരായ കര്‍ണാടകയുടെ മത്സരത്തില്‍ സമിതിന്റെ പ്രകടനം കാണാന്‍ ദ്രാവിഡും ഭാര്യ വിജേതയും ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സമിച് 27, 28 റണ്‍സെടുത്ത് പുറത്തായി.