വളര്‍ന്നത് കാല്‍പ്പന്തുകളിയോടുള്ള സമര്‍പ്പണം ഒന്നുകൊണ്ടു മാത്രമായിരുന്നു. 1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നിന്ന് ഏകദേശം 200 മൈല്‍ ദൂരമുള്ള മിനാസ് ജെറൈസിലെ ട്രെസ് കോറക്കോസില്‍, ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ - സെലെസ്റ്റേ അരാന്റസ് ദമ്പതികളുടെ മകനായാണ് പെലെയുടെ ജനനം. ട്രെസ് കോറക്കോസ് എന്ന വാക്കിനര്‍ഥം മൂന്ന് ഹൃദയം എന്നാണ്
ഫുട്‌ബോള്‍ എന്ന ഗോളത്തെക്കണ്ടാള്‍ ആദ്യം ഏതുമനുഷ്യന്റെയും മനസിലേക്കുവരിക ഉയര്‍ന്ന് മെലിഞ്ഞ ഒരു രൂപമാമായിരക്കും മറ്റാരുമല്ല സാക്ഷാല്‍ പെലെയുടെതാണത്. പൂട്ടില്ലെതെ മണ്ണില്‍ ചവിട്ടി കാലുകൊണ്ട് ഫുട്‌ബോളിനെ 360 ഡിഗ്രിയില്‍ ചലിപ്പിച്ച് തുടങ്ങി ഒടുവില്‍ സ്വര്‍ണ ബൂീട്ടില്‍ വചിട്ടി നിന്നപ്പോഴും ഫുട്‌ബോള്‍ എന്ന തന്റെ ദൈവത്തെ നെഞ്ചോടു ചേര്‍ത്ത പെലെ ജനിച്ചിട്ട് 83 വര്‍ഷം.
എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ പില്‍ക്കാലത്ത് ലോക ഫുട്‌ബോളിലെ ചക്രവര്‍ത്തിയായി വളര്‍ന്നത് കാല്‍പ്പന്തുകളിയോടുള്ള സമര്‍പ്പണം ഒന്നുകൊണ്ടു മാത്രമായിരുന്നു.
1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നിന്ന് ഏകദേശം 200 മൈല്‍ ദൂരമുള്ള മിനാസ് ജെറൈസിലെ ട്രെസ് കോറക്കോസില്‍, ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ - സെലെസ്റ്റേ അരാന്റസ് ദമ്പതികളുടെ മകനായാണ് പെലെയുടെ ജനനം. ട്രെസ് കോറക്കോസ് എന്ന വാക്കിനര്‍ഥം മൂന്ന് ഹൃദയം എന്നാണ്.
കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു പെലെ. ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വ എഡിസണോടുള്ള ആദരസൂചകമായാണ് ഡൊണീഞ്ഞ്യോ - സെലെസ്റ്റേ അരാന്റസ് ദമ്പതികള്‍ തങ്ങളുടെ മകന് എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പേര് നല്‍കിയത്. പില്‍ക്കാലത്ത് ഫുട്‌ബോള്‍ ലോകത്തേത്തന്നെ ആ മകന്‍ തന്റെ പേരിലെ രണ്ടു വാക്കിലേക്ക് ചുരുക്കി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">
ഡിക്കോ, പെലെ എന്നീ പേരുകളാണ് ചെറുപ്പത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. കുടുംബം അവനെ ഓമനിച്ച് വിളിച്ചിരുന്ന ഡിക്കോ എന്ന പേരിന്റെ അര്‍ഥം യോദ്ധാവിന്റെ മകന്‍ എന്നായിരുന്നു. പെലെ എന്ന പേര് സ്‌കൂളിലെ സഹപാഠികള്‍ അദ്ദേഹത്തെ കളിയാക്കിവിളിച്ചതായിരുന്നു. തുര്‍ക്കി ഭാഷയില്‍ അഴുക്ക് എന്നര്‍ഥംവരുന്ന പദവുമായി പെലെ എന്ന വാക്കിന് സാമ്യമുണ്ടായിരുന്നു. ഈ പേരിലായിരുന്നു കുട്ടികള്‍ അന്ന് പെലെയെ കളിയാക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ കളിയാക്കി വിളിച്ച പേര് പില്‍ക്കാലത്ത് ഫുട്‌ബോള്‍ ലോകത്ത് ഒരു ബ്രാന്‍ഡായി മാറുമെന്ന് അന്നവര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല.
ഈ കളിയാക്കലുകളെല്ലാം സഹിച്ച് പെലെ പുഞ്ചിരിക്കുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് ആ കുട്ടിയുടെ ക്ഷമയും നശിക്കുമായിരുന്നു. ഹിബ്രു ഭാഷയില്‍ പെലെ എന്നാല്‍ 'അദ്ഭുതം' എന്നാണ് അര്‍ഥം. അവനെ പ്രകോപിക്കാനാണ് അന്ന് കുട്ടികള്‍ പെലെ എന്ന പേര് വിളിച്ചിരുന്നത്. ഒരിക്കല്‍ ക്ഷമ നശിച്ച് കുഞ്ഞ് പെലെ തന്നെ കളിയാക്കിയ സഹപാഠികളില്‍ ഒരാളുടെ മൂക്കിടിച്ച് തകര്‍ത്തിട്ടുണ്ട്. അന്ന് സ്‌കൂളില്‍ നിന്ന് രണ്ടു ദിവസം അവനെ പുറത്തിരുത്തി.
ഇന്നത്തെ ഫുട്‌ബോള്‍ രാജാവിന് പക്ഷേ ചെറുപ്പത്തില്‍ പൈലറ്റാകാനായിരുന്നു മോഹം. തന്റെ ചെറിയ വീടിന്റെ മുകളില്‍കൂടി പോകുന്ന വിമാനങ്ങള്‍ ആ കുട്ടി അദ്ഭുതത്തോടെ നോക്കിനില്‍ക്കുമായിരുന്നു. എന്നാല്‍ കുട്ടിക്കാലത്തെ ഈ മോഹം പെലെ ഉപേക്ഷിച്ചതിനു പിന്നില്‍ ഒരു വിമാനാപകടമായിരുന്നു. അക്കാലത്ത് കുഞ്ഞ് പെലെയുടെ വീടിന് അധികം അകലെയല്ലാത്ത ഒരിടത്ത് ഒരു വിമാനം തകര്‍ന്നുവീണു. പൈലറ്റിനും അതിനുള്ളിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി. തകര്‍ന്നു കിടക്കുന്ന വിമാനം കാണാന്‍ പെലെയും പോയിരുന്നു. പൈലറ്റാകണമെന്ന മോഹം അതോടെ കുഞ്ഞ് പെലെ ഉപേക്ഷിച്ചു.
കടുത്ത ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്ത് പെലെ നേരിട്ടത്. അതിനാല്‍ തന്നെ ഒരു ഫുട്‌ബോള്‍ സ്വന്തമാക്കുക എന്നത് അവന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. സോക്‌സില്‍ കടലാസുകള്‍ നിറച്ച് പന്തുപോലെയാക്കിയാണ് പെലെ ഫുട്‌ബോളിലേക്ക് പിച്ചവെയ്ക്കുന്നത്. പെലെയുടെ പിതാവ് ഡൊണീഞ്ഞ്യോ ഒരു പ്രാദേശിക ഫുട്‌ബോള്‍ താരമായിരുന്നു. പെലെയുടെ കരിയറിലെ ആദ്യ പരിശീലകനും അദ്ദേഹം തന്നെ. നിരവധി ചെറിയ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടിയ താരമായിരുന്നു അദ്ദേഹം.
ഡൊണീഞ്ഞ്യോ ഫുട്‌ബോള്‍ കളിച്ച് സമ്പാദിക്കുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഫുട്‌ബോളിലുള്ള പെലെയുടെ കഴിവ് നന്നേ ചെറുപ്പത്തില്‍ തന്നെ ഡൊണീഞ്ഞ്യോ തിരിച്ചറിഞ്ഞിരുന്നു. കുടുംബത്തിലെ കടുത്ത ദാരിദ്ര്യം കാരണം ഡൊണീഞ്ഞ്യോയ്ക്ക് തന്റെ ഫുട്‌ബോള്‍ കരിയര്‍ നേരത്തെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ഏറ്റവും തുച്ഛമായ വേതനമായിരുന്നു ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പിന്നീട് ഒരു ആശുപത്രിയില്‍ ക്ലീനിങ് ജോലി ചെയ്താണ് അദ്ദേഹം മകന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാനായി പൊരുതിയത്.
കൃത്യതയാര്‍ന്ന പാസിങ്, ഡ്രിബിളിങ്, തോള്‍ ഉപയോഗിച്ച് ഡിഫന്‍ഡര്‍മാരെ മറികടക്കുക, പെട്ടെന്നുള്ള വേഗവ്യതിയാനങ്ങള്‍ എന്നിവയെല്ലാം പെലെയെ ചെറുപ്പത്തില്‍ തന്നെ ഡൊണീഞ്ഞ്യോ പഠിപ്പിച്ചു.
വൈകാതെ തന്നെ പെലെ പ്രാദേശിക തലത്തില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കാന്‍ ആരംഭിച്ചിരുന്നു. സെറ്റെ ഡി സെറ്റംബ്രോ, കാന്റോ ഡൊ റിയോ, സാവോ പൗലിന്യോ, അമേരിക്വിന്യ, ബാറു അത്‌ലറ്റിക് ക്ലബ്ബ് ജൂനിയേഴ്‌സ് തുടങ്ങി വിവിധ ക്ലബ്ബുകള്‍ക്കായി കുഞ്ഞ് പെലെ കളിച്ചു. പെലെയുടെ മികവിലാണ് ബാറു അത്‌ലറ്റിക് ക്ലബ്ബ് രണ്ട് സാവോ പൗലോ യൂത്ത് ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടമണിഞ്ഞത്.
പ്രാദേശിക തലത്തില്‍ പേരും പെരുമയും സ്വന്തമാക്കിയ പെലെയെ 15-ാം വയസിലാണ് ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസ് തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. 1956-ല്‍ ബാറു അത്‌ലറ്റിക് ക്ലബ്ബിന്റെ പരിശീലകനായിരുന്ന വാള്‍ഡെമാര്‍ ബ്രിട്ടോയാണ് പെലെയെ സാന്റോസിലെത്തിക്കുന്നത്. ഇവന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാകുമെന്ന് സാന്റോസ് ഡയറക്ടര്‍മാരോട് പറഞ്ഞാണ് ബ്രിട്ടോ പെലെയെ അവരുടെ അടുക്കലെത്തിക്കുന്നത്.
പിന്നീട് വളര്‍ന്നുവന്ന പെല ഇറ്റലിക്കെതിരായ ഫൈനലില്‍ പെലെ ബ്രസീലിന്റെ ഗോള്‍ വേട്ട തുടങ്ങിവച്ചു. ബ്രസീലിന്റെ 100-ാം ലോകകപ്പ് ഗോളായിരുന്നു അത്. ഇതില്‍ പെലെ നല്‍കിയ പാസില്‍ നിന്ന് കാര്‍ലോസ് ആല്‍ബര്‍ട്ടോ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളായാണ് കണക്കാക്കപ്പെടുന്നത്. മത്സരം 4-1 ന് ജയിച്ച ബ്രസീല്‍ ജുലെസ് റിമെറ്റ് ട്രോഫി വീണ്ടും സ്വന്തമാക്കി. ഗോള്‍ഡന്‍ ബോളിന് പെലെയല്ലാതെ മറ്റൊരു അവകാശി ഇല്ലായിരുന്നു. മൂന്ന് ലോകകപ്പുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പെലെ സ്വന്തം പേരിലാക്കി.
1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു പെലെയുടെ അവസാന രാജ്യാന്തര മത്സരം. പെലെ കളിച്ച മത്സരങ്ങളില്‍ ബ്രസീലിന്റെ കണക്കുകള്‍ ഇങ്ങനെ; 67 ജയങ്ങള്‍, 14 സമനില, 11 തോല്‍വി. പെലെയും ഗരിഞ്ചയും ഒന്നിച്ച് കളത്തിലിറങ്ങിയ ഒരു മത്സരത്തില്‍ പോലും ബ്രസീല്‍ തോറ്റിട്ടില്ലെന്നതും ചരിത്രം.